
ആന്റിഗ്വ : അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള സെമഫൈനൽ ബുധനാഴ്ച നടക്കും. കഴിഞ്ഞ രാത്രി നടന്ന ക്വാർട്ടർ ഫൈനലിൽ ബംഗ്ളാദേശിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തത്.
രണ്ടു വർഷം മുമ്പ് ഫൈനലിലെ തോൽവിക്ക് ബംഗ്ലദേശിനോട് പകരം വീട്ടുകയായിരുന്നു ഇന്ത്യൻ യുവനിര .മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് 37.1 ഓവറിൽ 111 റൺസിന് എല്ലാവരും ആൾഒൗട്ടായി. മറുപടി ബാറ്റിംഗിൽ അൽപ്പം പതറിയെങ്കിലും 19.1 ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.
ഏഴ് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് ബംഗ്ലദേശ് മുൻനിരയെ തകർത്ത പേസർ രവികുമാറാണ് കളിയിലെ കേമൻ.