
സംവിധായകൻ ബാലചന്ദ്രമേനോന്റെ മകൻ അഖിൽ വിനായക് മേനോൻ യു എ ഇയിൽ നടന്ന 50 വർഷത്തെ ടുഗദർനസ് ഫോട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡിന്റെ (ഹിപാ) പങ്കാളിത്തത്തോടെ ഗ്ലോബൽ വില്ലേജ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിൽ ആണ് അഖിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
യു എ ഇയുടെ സുവർണ ജൂബിലി പ്രമാണിച്ച് ദുബായ് ഗ്ലോബൽ വില്ലേജിലെ ഹാർട്ട് ഓഫ് വണ്ടറിലാണ് മത്സരം സംഘടിപ്പിച്ചത്.
'ഒരു പതാക ഒരു ഹൃദയം' എന്ന് പേരിട്ട ചിത്രം യു എ ഇയുടെ വൈവിധ്യവും ചൈതന്യവും പകർത്തുന്ന രീതിയിലുള്ളതായിരുന്നു. ബാലചന്ദ്രമേനോൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഊ വാർത്ത പങ്കുവച്ചത്.