kk

വലിമൈയ്ക്ക് ശേഷX എച്ച് . വിനോദ് സംവിധാനം ചെയ്യുന്ന അജിത് കുമാർ ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.

മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലാണ് മോഹൻലാലും അജിത്തും ഒന്നിക്കുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 'എകെ 61' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61ാമത്തെ സിനിമയാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് വിവരം.

.എന്നാൽ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മരക്കാർ, ബ്രോ ഡാഡി എന്നീ ചിത്രക്കളാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. മരക്കാറിന്റെ സെറ്റിൽ മോഹൻലാലിനെ കാണാൻ അജിത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. വലിമൈ ആണ് അജിത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ മാസം 13ന് റീലീസാകേണ്ട ചിത്രം കൊവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവച്ചിരുന്നു.