v

ജയ്പൂർ: രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ നാല് മരണം. ജയ്പൂരിന് സമീപം ജന്‍വ റാംഗഡിലെ ടർപ്പന്റയിൻ ഓയിൽ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട്. ഫാക്ടറിയിൽ ജോലി ചെയ്യുന്നവരുടെ കുട്ടികളാണ് മരിച്ചതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.