d

ലക്നൗ:യു.പിയിലെ മുസ്ലിം രാഷ്ട്രീയ പാർട്ടിയായ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ സ്ഥാപകനേതാവ് തൗഖീർ റാസ ഖാന്റെ മരുമകളായിരുന്ന നിദാ ഖാൻ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ഭരണത്തിന് കീഴിൽ മാത്രമാണ് മുസ്ലിം സ്ത്രീകൾക്ക് സുരക്ഷയുള്ളതെന്നും മുത്തലാഖിനെതിരായ ബി.ജെ.പിയുടെ പോരാട്ടമാണ് പാർട്ടിയിൽ ചേരാൻ കാരണമായതെന്നും നിദ പറഞ്ഞു.

തൗഖീര്‍ റാസ ഖാന്റെ മകൻ ഷീറാൻ റാസ ഖാനാണ് നിദയുടെ മുൻ ഭര്‍ത്താവ്. 2015ൽ വിവാഹിതരായ ഇവർ 2016ൽ വിവാഹമോചിതരായി. ഗാർഹിക പീഡനത്തെ തുടർന്നായിരുന്നു വിവാഹമോചനം. പിന്നീട് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ നിദ സജീവമായി. രണ്ടാഴ്ച്ച മുമ്പ്‌ തൗഖീർ കോൺഗ്രസിൽ ചേർന്നിരുന്നു.