
കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമൽ കെ.എം. സംവിധാനം ചെയ്ത പട ഫെബ്രുവരിയിൽ തിയേറ്ററിൽ റിലീസ് ചെയ്യും. പ്രകാശ് രാജ്, സലിം കുമാർ, ജഗദീഷ്, ടി.ജി. രവി, അർജുൻ രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, കനി കുസൃതി എന്നിവരാണ് മറ്റു താരങ്ങൾ. എ.വി.എ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം സമീർ താഹിൽ. സംഗീതം: വിഷ്ണു വിജയ്. എഡിറ്റർ: ഷാൻ മുഹമ്മദ്.