
അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി രണ്ടിടങ്ങളിൽ മത്സരിക്കുമെന്ന് കോൺഗ്രസ്. എട്ട് പേരടങ്ങിയ മൂന്നാം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിനിടെയാണ് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഛന്നി ചംകൗർ സാഹിബിൽ നിന്ന് മത്സരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇന്നലെ ഭാദുർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും അറിയിക്കുകയായിരുന്നു. അതേസമയം, യു.പിയിലെ കർഹാലിൽ മത്സരിക്കാനായി അഖിലേഷ് യാദവ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.