
കയ്പമംഗലം: ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസ്. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് മുഹമ്മദ് അശ്വിൻ (28) നെതിരെയാണ് കയ്പമംഗലം പൊലീസ് വധശ്രമത്തിന് കേസെടുത്തത്. ചളിങ്ങാട് സ്വദേശി ചമ്മിണിയിൽ മാലിക്കിന്റെ മകൾ റീമ (24) യുടെ പരാതിയിലാണ് കേസ്. അഞ്ച് വർഷം മുമ്പ് വിവാഹിതരായ റീമയും അശ്വിനും ഒരു വർഷമായി അകന്ന് കഴിയുകയാണ്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെരിഞ്ഞനത്തേക്ക് വിളിച്ചു വരുത്തി കാറിൽ കയറ്റി കൊണ്ടു പോയി കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നെന്ന് റീമ പറഞ്ഞു. കഴുത്തിന് പരിക്കേറ്റ റീമ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.