australian-open

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിനിടെ ഗുരുതര സുരക്ഷാ വീഴ്ച. ഓസ്ട്രേലിയയിലെ അഭയാർത്ഥി നിയമങ്ങൾക്കെതിരെ പ്രതിഷേധമുയ‌ർത്തി ഒരാൾ പെട്ടെന്ന് കോർട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. ഡാനി മെദ്‌വെദെവും റാഫേൽ നദാലും തമ്മിലുള്ള ഫൈനൽ മത്സരത്തിനിടെയാണ് സംഭവം. 'അഭയാ‌ർത്ഥികളെ നാടുകടത്തുന്നത് നി‌ർത്തലാക്കുക' എന്നെഴുതിയ ബാനറുമായാണ് ഇയാൾ കോർട്ടിലേക്ക് പ്രവേശിക്കുന്നത്.

രണ്ടാം സെറ്റിനിടെയാണ് സംഭവം. മെദ്‌വെദിനെതിരായി ഗെയിം പൊയിന്റ് സേവ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു നദാൽ. സെറ്റിൽ നദാൽ 5-3ന് മുന്നിട്ടു നിൽക്കുകയുമായിരുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷം നദാലിന്റെ കളിയുടെ താളം തെറ്റുകയും ആ ഗെയിമും തുട‌ർന്ന് സെറ്റും അടിയറവ് വയ്ക്കുകയും ചെയ്തു. ഫൈനലിൽ ജയിച്ചാൽ നദാലിന്റെ കരിയറിലെ 21ാമത് ഗ്രാൻഡ്‌സ്ലാം കിരീടമായിരിക്കുമിത്.