
അഗളി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്ന സംഭവത്തിൽ കേസ് നടത്തിപ്പിന് നിയമസഹായം വാഗ്ദാനം ചെയ്ത് നടൻ മമ്മൂട്ടി. സഹായ വാഗ്ദാനം മമ്മൂട്ടിയുടെ ഓഫീസിൽ നിന്ന് നേരിട്ട് വിളിച്ചറിയിച്ചതായി മധുവിന്റെ സഹോദരി സരസു പറഞ്ഞു. ഈ വിഷയത്തിൽ നിയമസഹായം നൽകുന്നതു സംബന്ധിച്ച് നിയമമന്ത്രിയുമായി മമ്മൂട്ടി ചർച്ച ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ടവർ നേരിട്ട് തങ്ങളുടെ വീട്ടിലെത്തുമെന്നും സരസു പറഞ്ഞു.
അന്വേഷണം സി.ബി.ഐ നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. സർക്കാർ പ്രോസിക്യൂട്ടർ ഹാജരാകാത്ത സാഹചര്യത്തിൽ ആദിവാസി സംഘടനകളുടെ തീരുമാനപ്രകാരം പ്രോസിക്യൂട്ടറെ തീരുമാനിക്കുമെന്നും സരസു പറഞ്ഞു.