kk

സൂപ്പ‌ർതാരം ഹൃത്വിക് റോഷനോടൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിവന്ന അജ്ഞാത സുന്ദരിയെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ബോളിവുഡിലെ ചർച്ച. മുംബയിലെ പ്രശസ്തമായ ജാപ്പനീസ് ഹോട്ടലിൽ ഡിന്നര്‍ ഡേറ്റിന് എത്തിയ ഹൃത്വിക്കിന്റെ കൈയും പിടിച്ചിറങ്ങിയ ആ സുന്ദരി നടി സബ അസാദ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ,​ ഭക്ഷണം കഴിച്ചതിനു ശേഷം സബയുടെ കൈപിടിച്ച് പുറത്തേക്ക് ഇറങ്ങി കാറില്‍ കയറുന്ന ഹൃത്വിക്കിനെയാണ് വിഡിയോയില്‍ കാണുന്നത്. വീഡിയോ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.. അതിനു പിന്നാലെ താരത്തിനൊപ്പമുണ്ടായിരുന്നത് കാമുകിയാണോ എന്ന ചോദ്യങ്ങളുയര്‍ന്നു.

നടിയും ഗായികയുമായ 32 കാരിയായ സബ ആസാദ്. 2008ല്‍ ദില്‍ കബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് സബ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ ഫീല്‍സ് ലൈക് ഇഷ്‌ക് ആയിരുന്നു താരം അവസാനം അഭിനയിച്ച സിനിമ. ഇതിനോടകം അഞ്ച് സിനിമകളിലാണ് സബ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഗായികയും ലിറിസിസ്റ്റുമാണ് സബ.

ഹൃത്വിക് റോഷനൊപ്പം ആദ്യമായാണ് സബ കാമറയ്ക്കു മുന്‍പില്‍ എത്തുന്നത്. എന്നാല്‍ ഇരുവരും കുറച്ചുനാളായി അടുപ്പത്തിലാണെന്നണ് താരവുമായി അടുപ്പമുള്ളവര്‍ സ്ഥിരീകരിക്കുന്നത്. ബന്ധങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാണ് ഹൃത്വിക് ആഗ്രഹിക്കുന്നതെന്നും ഇരുവരും മികച്ച ജോഡികളാകുമെന്നുമാണ് ഇവരുമായി അടുത്തവൃത്തങ്ങൾ പറഞ്ഞത്.

View this post on Instagram

A post shared by Saba Azad (@sabazad)

2000ൽ സൂസന്ന ഖാനെ വിവാഹം ചെയ്‌ത ഹൃത്വിക് . 2014ല്‍ ബന്ധം വേർപെടുത്തിയിരുന്നു. തമിഴില്‍ സൂപ്പര്‍ഹിറ്റായ വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. സെയ്ഫ് അലി ഖാനാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

View this post on Instagram

A post shared by Saba Azad (@sabazad)