
ലൈംഗികതയെ കുറിച്ച് തുറന്നു പറയുന്നതും ചർച്ച ചെയ്യുന്നതും അനഭിമതമായി കണക്കാക്കുമ്പോഴും വ്യക്തിജീവിതത്തിൽ ഒരിക്കലും നിഷേധിക്കാൻ കഴിയാത്തതാണ് ഇക്കാര്യം. എന്നാൽ പുരുഷന്മാരിലും സ്ത്രീകളിലും സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ലൈംഗിക തൃഷ്ണയുടെ അഭാവം.
ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് ഡോക്‌ടർമാർ പറയുന്നത്. സമ്മർദ്ദമോ ക്ഷീണമോ മുതൽ ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ വരെ ലൈംഗിക തൃഷ്ണ നഷ്ടപ്പെടുന്നതിന് ഇടയാക്കാം. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും.
രാവിലെയും വൈകിട്ടും മാത്രമല്ല അവസരം കിട്ടുമ്പോഴെല്ലാം കാപ്പിയോ ചായയോ കഴിക്കുന്നവരാണ് , എന്നാൽ അത് അമിതമായി കഴിക്കുന്നത് നിങ്ങളുടെ ലൈംഗികാസക്തി കുറയ്ക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. കാപ്പിയിലടങ്ങിയിട്ടുള്ള കഫീന്റെ അമിതമായ ഉപയോഗം ലൈംഗിക പ്രവർത്തനത്തെ തടയുന്ന അഡ്രീനൽ ഗ്രന്ഥികളിൽ നിന്ന് സ്‌ട്രെസ് ഹോർമോണുകൾ പുറപ്പെടുവിച്ചേക്കാം.
ചിലർക്ക് ആത്മാഭിമാനം കുറവായിരിക്കുകയും നിരന്തരം സ്വയം താഴ്ത്തുകയും ചെയ്യുന്നുവെങ്കിൽ, ഒരു പങ്കാളിക്ക് മുന്നിൽ വിവസ്ത്രരാകാനുള്ള നിങ്ങളുടെ സന്നദ്ധതയെയും കിടക്കയിലെ നിങ്ങളുടെ പ്രകടന നിലവാരത്തെയും അത് ഒടുവിൽ ബാധിക്കും. ഇത് നിങ്ങളുടെ മാനസികാവസ്ഥയെയും നിങ്ങളുടെ ആഗ്രഹങ്ങളെയും തളർത്തുകയും നിങ്ങൾ സ്വയം ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്നു
പങ്കാളിയുടെ ശരീര ഗന്ധത്തിനും ഇതിൽ സ്ഥാനമുണ്ട്. പങ്കാളിയുടെ വിയർപ്പിന്റെയും ഭക്ഷണത്തിന്റെയും ഗന്ധം ചിലരിലെ ലൈംഗികാക്തിയെ ബാധിക്കാം.
വൃത്തിഹീനവും ശുചിത്വവുമായ ചുറ്റുപാടുകളും ഇതിന് കാരണമാകാം. അലങ്കോലമായ മുറിയും അഴുക്ക് നിറഞ്ഞ ബെഡും ബെഡ് ഷീറ്റുകളും പരവതാനിയുമെല്ലാം ചിലർക്ക് അലോസരമുണ്ടാക്കാം. അത്തരമൊരു സ്ഥലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പലരും ആഗ്രഹിക്കുന്നില്ല.
പഞ്ചസാരയുടെ അമിതമായ ഉപയോഗവും ടെസ്റ്റോസിറോണിന്റെ അളവ് കുറയ്ക്കും. ശീതള പാനീയങ്ങളിലോ ഭക്ഷണത്തിലോ കാപ്പിയിലോ ഉള്ള പഞ്ചസാര, നിങ്ങളുടെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്‌ക്കുകയും ചെയ്യും. പുരുഷന്മാരിലെ ഈസ്ട്രജന്റെ അളവിൽ പഞ്ചസാര സ്വാധീനം ചെലുത്തുന്നു, ഇത് ഉദ്ധാരണക്കുറവിന് കാരണമാകുന്നു
സമ്മർദ്ദവുമായി ബന്ധപ്പെട്ട ഉറക്കമില്ലായ്മയും നിങ്ങളുടെ ലൈംഗിക തൃഷ്ണ കുറയ്ക്കും. വാസ്തവത്തിൽ, ഇത് ലൈംഗികമായ അപര്യാപ്തതയ്ക്ക് കാരണമാകും സ്വയംഭോഗത്തിലൂടെ ഹോർമോണുകൾ സന്തുലിതമാകുന്നു. 2016ൽ 57 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ നടത്തിയ പഠനത്തിൽ കൂടുതൽ തവണ സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. സ്ത്രീകളിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ ഇത് ബാധിക്കുന്നില്ലെന്ന് ഇതേ പഠനം കണ്ടെത്തി.