
തൃശൂർ: തൃശൂരിൽ വൻ കഞ്ചാവ് വേട്ട. കൊടകര ദേശീയ പാതയിൽ 460 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി ലുലു(32), വടക്കാഞ്ചേരി സ്വദേശി ഷാഹിൻ(33), പൊന്നാനി സ്വദേശി സലിം(37) എന്നിവരാണ് പിടിയിലായത്.
ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് അഞ്ച് കോടി രൂപയോളം വിപണി വില വരുമെന്ന് പൊലീസ് അറിയിച്ചു. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. മൂന്ന് വർഷം മുൻപ് പച്ചക്കറി വ്യാപാരിയിൽ നിന്ന് പണം കവർന്ന കേസിലെ പ്രതിയാണ് ഷാഹിൻ.