
തിരുവനന്തപുരം: സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലെ ലൈക്ക് കണക്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മറ്റ് മന്ത്രിമാരേക്കാൾ ഏറെ മുന്നിൽ. അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിന് ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 13,61,234 ലൈക്ക് ലഭിച്ചിട്ടുണ്ട്. മന്ത്രിമാരിൽ ലൈക്കിൽ ഏറ്റവും മുന്നിലുള്ളത് പിണറായിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസാണ്. 4, 89, 346 പേരാണ് റിയാസിന്റെ പേജിന് ലൈക്ക് ചെയ്തിരിക്കുന്നത്. 3,81,815 പേരുടെ ലൈക്കുമായി വീണ ജോർജ് ആണ് മൂന്നാമത്.
സോഷ്യൽ മീഡിയയിലെ അവരവരുടെ പേജുകളുടെ ലൈക്ക് ഉയർത്തണമെന്നും വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ ഉടൻ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി മന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
തങ്ങളുടെ പേജിന്റെ ലൈക്ക് വർദ്ധിപ്പിക്കാൻ മന്ത്രിമാർ പി.ആർ ടീമിനെ ഇറക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മറ്റ് മന്ത്രിമാരും ഫേസ് ബുക്കിലെ ലൈക്കും:
പി.രാജീവ് - 2, 36, 885 ,ശിവൻകുട്ടി - 1,16,000, കെ.രാധാകൃഷ്ണൻ - 1,09, 831, സജി ചെറിയാൻ - 1,05, 450,കെ. രാജൻ - 94, 880, വി. അബ്ദുറഹിമാൻ - 92, 825,ആന്റണി രാജു - 88, 418,ഗോവിന്ദൻ മാസ്റ്റർ - 85,010, ബാലഗോപാൽ - 75, 414, വി.എൻ.വാസവൻ - 40,945, ആർ.ബിന്ദു - 39, 565, പി.പ്രസാദ് - 39, 430, റോഷി അഗസ്റ്റിൻ - 35,962 , അഹമ്മദ് ദേവർ കോവിൽ - 26, 397, കെ. കൃഷ്ണൻ കുട്ടി - 21 ,695,എ.കെ.ശശീന്ദ്രൻ - 22,000, ജി. ആർ. അനിൽ - 20, 553, ചിഞ്ചുറാണി - 5,694