stop-attack-against-woman

ജയ്‌പൂർ: യുട്യൂബിൽ താരമാക്കാമെന്ന് വാഗ്ദാനം നൽകി പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂർ ബാബറ ഹാൾ സ്വദേശിയായ നിസാമുദ്ദീൻ എന്ന രാജ് ഖാനാണ് അറസ്റ്റിലായത്.

ജനുവരി എട്ടിന് വീഡിയോ എടുക്കാനെന്ന വ്യാജേന ഇയാൾ പെൺകുട്ടിയെ ജോധ്പൂരിലേ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം വീട്ടുകാരോട് പറയുമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ പ്രതി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി വീട്ടുകാരോട് വിവരങ്ങൾ പറഞ്ഞു. തുടര്‍ന്ന് കുടുംബം ഇൻഡസ്ട്രിയൽ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

മൂന്നുവർഷത്തിനുള്ളിൽ യുട്യൂബ് വീഡിയോയിലൂടെ താരമാക്കാമെന്നും അതിലൂടെ നല്ല വരുമാനം സ്വന്തമാക്കാൻ സഹായിക്കാമെന്നുമാണ് പ്രതി പെൺകുട്ടിക്ക് നൽകിയിരുന്ന വാഗ്ദാനം. തുടർന്നാണ് യുട്യൂബ് വീഡിയോ ചിത്രീകരണത്തിനായി ഇയാൾ പെൺകുട്ടിയെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് ജനുവരി 28 ന് ജോധ്പൂരിൽ നിന്നാണ് നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്.