police

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് സസ്‌പെൻഷൻ. എ എസ് ഐ സജി, സി പി ഒ ദിലീഷ് എന്നിവർക്കെതിരെയാണ് നടപടി.

പൊലീസുകാർക്ക് ജാഗ്രതക്കുറവുണ്ടായെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പേരെ മലപ്പുറത്തുനിന്നും രണ്ട് പേരെ ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.

ബംഗളൂരുവിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികൾക്കൊപ്പം രണ്ട് യുവാക്കളുമുണ്ടായിരുന്നു. മദ്യം നൽകി പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മൊഴിയിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ തൃശൂർ കൊടുങ്ങല്ലൂര്‍ സ്വദേശി പേരടി വീട്ടില്‍ ഫെബിന്‍ റാഫി പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയിരുന്നു. ഇയാളെ പിന്നീട് കണ്ടെത്തി.