
പെഷാവർ: പാകിസ്ഥാനിൽ ക്രൈസ്തവ പുരോഹിതൻ അക്രമികളുടെ വെടിയേറ്റു മരിച്ചു. പെഷാവർ നഗരത്തിലെ ഗുൽബഹറിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഓൾ സെയിന്റ്സ് ചർച്ചിലെ റവ.വില്യം സിറാജാണ് കൊല്ലപ്പെട്ടത്.
ആരാധന കഴിഞ്ഞ് കാറിൽ മടങ്ങുന്ന വഴിയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന റവ.നയീം പാട്രിക്ക് പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. നിലവിൽ ഒരു സംഘടനയും അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റിട്ടില്ല. ചർച്ച് ഓഫ് പാകിസ്ഥാൻ പെഷാവർ രൂപതയുടെ പുരോഹിതർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പെഷാവർ രൂപത ബിഷപ്പ് ആസാദ് മാർഷൽ അപലപിച്ചു.