kunchako

ജിവിതത്തിലെ ചെറിയ വിശേഷങ്ങളായാൽ പോലും ആരാധകരമായി പങ്കിടാറുണ്ട് മലയാളികളുടെ പ്രിയതാരം കുഞ്ചോക്കോ ബോബൻ. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.

കർണാടകയിലെ ഒരു പോസ്റ്ററിലാണ് താരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. പൊതുജനങ്ങളെ സഹായിക്കുന്ന വിഭാഗക്കാരെ പരിചയപ്പെടുത്തുന്നവരുടെ കൂട്ടത്തിലാണ് ചാക്കോച്ചന്റെ പടവും അച്ചടിച്ച് വന്നിരിക്കുന്നത്. സംഗതി സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തോടൊപ്പം രസകരമായ ഒരു കുറിപ്പും അദ്ദേഹം നൽകി.

'അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റായി.. പണ്ട് കത്തുകൾ കൊണ്ടുതന്നിരുന്ന പോസ്റ്റുമാന്റെ പ്രാർത്ഥന', എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.

നഴ്സ്, പൊലീസ്, ഡോക്ടർ തുടങ്ങിയവർക്കൊപ്പമാണ് പോസ്റ്റ്മാന്റെ വേഷത്തിലുള്ള ചാക്കോച്ചന്റെ ചിത്രവും അച്ചടിച്ചിരിക്കുന്നത്. ഒരിടത്തൊരു പോസ്റ്റ്മാൻ എന്ന ചിത്രത്തിലെ കഥാപാത്രത്തെയാണ് കർണാടകയിലെ ഈ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. സിനിമാമേഖലയിൽ നിന്നുൾപ്പെടെയുള്ള നിരവധി പേരാണ് താരത്തിന് അഭിനന്ദങ്ങൾ അറിയിച്ചിരിക്കുന്നത്.