mediaone

മീഡിയവൺ വാർത്താചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടിയിൽ സുപ്രീം കോടതിയെ സമീപിച്ച് മാനേജ്‌മെന്റ്. സെക്യരിറ്റി ക്ളിയറസ് എന്ന നിലയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ് എന്ന നിലയിലാണ് കമ്മ്യൂണിക്കേഷൻ നടന്നിരിക്കുന്നതെന്നും, എത്രയും പെട്ടെന്ന് സുപ്രീം കോടതിയിൽ നിന്ന് സ്‌റ്റേ ലഭിക്കുമെന്നാണ് വിശ്വാസമെന്നും എഡിറ്റർ പ്രമോദ് രാമൻ വ്യക്തമാക്കി.

പ്രമോദ് രാമന്റെ വാക്കുകൾ ഇങ്ങനെ-

'മീഡിയവണിന്റെ ലൈസൻസ് പുതുക്കേണ്ട ഒരു സന്ദർഭമായിരുന്നു. ഈ മാസം 19ന് അതിനുവേണ്ടിയിട്ടുള്ള കമ്മ്യൂണിക്കേഷൻ വാർത്താവിതരണ മന്ത്രാലയവുമായി ആരംഭിച്ചതാണ്. അത് സാധാരണ നിലയിൽ എല്ലാവർഷവും നടക്കുന്നതുമാണ്. ഒരുഘട്ടത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കണമെന്ന വിശദീകരണനോട്ടീസ് ലഭിച്ചു. സ്ഥാപനം അത് നൽകുകയും ചെയ‌്തു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ലൈസൻസ് റദ്ദാക്കുന്നുവെന്നാണ് വാർത്താവിതരണ മന്ത്രാലയം അറിയിച്ചത്. സെക്യരിറ്റി ക്ളിയറസ് എന്ന നിലയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ് എന്ന നിലയിലാണ് കമ്മ്യൂണിക്കേഷൻ നടന്നത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ മീഡിയവൺ സമീപിച്ചുകഴിഞ്ഞു'.