saudi-restaurant-offers-d

റിയാദ്: പ്രേത സിനിമകളും കഥകളുമെല്ലാം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?. പ്രേതങ്ങളേയും രക്തരക്ഷസ്സുകളേയും സോംബികളേയുമെല്ലാം കാണാൻ ആഗ്രഹമുണ്ടോ?. റിയാദിലെ ഷാഡോസ് റെസ്റ്റൊറന്റിൽ പോയാൽ ഈ ഭീകരരൂപികളോടൊപ്പം നിങ്ങൾക്ക് ഭക്ഷണം കഴിയ്ക്കാം. ഇതെങ്ങനെയെന്നല്ലേ?. വിവിധ അസ്ഥികൂട രൂപങ്ങൾ ഹോട്ടലിൽ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്. പുറമെ റെസ്റ്റൊറന്റിലെ ജോലിക്കാർ സോംബി, വാംപയർ (രക്തരക്ഷസ്സ്) വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഭക്ഷണം കഴിയ്ക്കുന്നവരെ ഇവർ ഇടയ്ക്കിടയ്ക്ക് ഭയപ്പെടുത്തും. ഒരു പ്രേത സിനിമ കാണാനിരിക്കുന്ന പ്രതീതിയിൽ ആളുകള്‍ക്ക് റെസ്റ്റൊറന്റിലിരുന്ന് ഭക്ഷണം കഴിയ്ക്കാം. പുതുതലമുറയെ സൗദിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനായി ഭരണകൂടം നിരവധി പദ്ധതികളാണ് കൊണ്ടുവന്നിരിക്കുന്നത്.