ice-cream

ന്യൂഡൽഹി : ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. ഉത്തരേന്ത്യൻ വിഭവമായ ഗോൽഗപ്പയ്ക്കും ആരാധാകർ ഏറെയാണ്. ഇവ രണ്ടും കൂട്ടിച്ചേർത്ത ഒരു വെറേറ്റി വിഭവമാണ് ഗോൽഗപ്പ ഐസ്ക്രീം റോൾ.! ദ ഗ്രേറ്റ് ഇന്ത്യൻ ഫുഡി എന്ന ഫുഡ് ബ്ലോഗിംഗ് ചാനൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഗോൽഗപ്പ ഐസക്രീം റോൾ ഉണ്ടാക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നത്.

സുഖാ പൂരി, ആലു, ഛോലെ, ചട്ണി എന്നിവ കൊണ്ട് ആദ്യം രണ്ട് ഗോൽഗപ്പകൾ തയാറാക്കുന്നു. പിന്നീട് ഇതിലേക്ക് ഐസ്ക്രീം ചേർത്ത് റോൾ പരുവത്തിലാക്കുന്നതാണ് വീഡിയോ. കാണാൻ നല്ല ഭംഗിയൊക്കെ ഉണ്ടെങ്കിലും ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾക്കൊപ്പം ഐസ്ക്രീം ചേർത്തുണ്ടാക്കുന്ന ഫ്യൂഷനുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് പലരുടെയും അഭിപ്രായം. നേരത്തെ മോമോസ്, ദോശ എന്നിവയ്ക്കൊപ്പം നടത്തിയ ഐസ്ക്രീം പരീക്ഷണങ്ങൾ വൈറലായിരുന്നു.