v

കീവ്: യുക്രെയിൻ അതിർത്തിയിൽ നിന്ന് റഷ്യ സൈന്യത്തെ പിൻവലിക്കണമെന്നും പാശ്ചാത്യ രാജ്യങ്ങളുമായി നയതന്ത്ര ഇടപെടൽ തുടരണമെന്നും ആവശ്യപ്പെട്ട് യുക്രെയിൻ. ഒരു പുതിയ യുദ്ധം ആവശ്യമില്ലെന്ന് റഷ്യ പറഞ്ഞ സാഹചര്യത്തിലാണിത്. അത്യാധുനിക ആയുധങ്ങളോടൊപ്പം സൈനികരെ റഷ്യ യുക്രെയിൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഇത് ശീത യുദ്ധത്തിന് ശേഷം റഷ്യയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മോശമാകാൻ കാരണമായി. അതേസമയം,​ യുക്രെയിൻ - റഷ്യ വിഷയം ചർച്ച ചെയ്യാനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ഇന്നലെ യോഗം ചേർന്നു. ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഒരു ലക്ഷത്തിലധികം സൈനികരെ യുക്രെയിൻ അതിർത്തിൽ വിന്യസിച്ചെങ്കിലും യുദ്ധ ഭീതിയ്ക്ക് കാരണം നാറ്റോയുടെ അനാവശ്യ ഇടപെടലാണെന്നാണ് റഷ്യയുടെ പക്ഷം. എന്നാൽ,​ സൈനികരെ അതിർത്തിയിൽ എന്തിനാണ് വിന്യസിച്ചതെന്ന് വ്യക്തമാക്കാൻ റഷ്യ തയ്യാറല്ല.