
കോമഡി ഷോയിലൂടെയും സ്കിറ്റിലൂടെയും ശ്രദ്ധേയയായി ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച അഞ്ജന അപ്പുക്കുട്ടൻ നായികയാകുന്നു. സനി രാമദാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പഴയ നിയമം എന്ന ചിത്രത്തിലൂടെയാണ് നായിക പ്രവേശനം. ലാൽജോസിന്റെ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിൽ അഞ്ജന അവതരിപ്പിച്ച കുളിക്കടവ് രമണി എന്ന കഥാപാത്രമാണ് പ്രേക്ഷകർക്ക് സുപരിചിതം. പാപ്പി അപ്പച്ച, എത്സമ്മ എന്ന ആൺകുട്ടി, വാരിക്കുഴിയിലെ കൊലപാതകം , വർക്കി, ലക്ഷ്യം, ശിഖാമണി എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. എം. പത്മകുമാറിന്റെ പത്താം വളവാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. പഴയനിയമത്തിൽ സുകുമാരി
എന്ന സീരിയസ് കഥാപാത്രത്തെയാണ് അഞ്ജന അവതരിപ്പിക്കുന്നത്. കോമഡി ചെയ്തുവന്ന ഞാൻ ചിരിക്കാത്ത കഥാപാത്രമായി എത്തുന്നു. ആദ്യത്തെ മുഴുനീള കഥാപാത്രവും .ഏറെ പ്രതീക്ഷയുമുണ്ട്. അഞ്ജന അപ്പുക്കുട്ടൻ പറഞ്ഞു. അൻസിൽ റഹ്മാനാണ് പഴയ നിയമത്തിൽ അഞ്ജനയുടെ നായകൻ . സുധീഷ് പ്രഭാകരൻ, മണികണ്ഠൻ, ശിവപ്രദീപ്, പ്രേമദാസ്, ഇരുവള്ളൂർ എന്നിവരാണ് മറ്റു താരങ്ങൾ. വയനാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഗ്രീൻ ടാക്കീസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ രാജി ആർ. നിർമ്മിക്കുന്നു.ഛായാഗ്രഹണം രാഹുൽ സി.വി. പി. ആർ. ഒ എ.എസ് . ദിനേശ്.