chimbu

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷം അവതരിപ്പിച്ച ഡ്രൈവിംഗ് ലൈസൻസ് തമിഴ് റീമേക്കിൽ ചിമ്പുവും എസ്.ജെ. സൂര്യയും. വെങ്കട് പ്രഭുവിന്റെ മാനാടിനു ശേഷം ചിമ്പുവും എസ്. ജെ. സൂര്യയും വീണ്ടും ഒന്നിക്കുകയാണ്. മാനാട് മികച്ച വിജയം നേടുകയും ചെയ്തു. പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പർ താരമായി ചിമ്പുവും സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടർ കഥാപാത്രമായി എസ്.ജെ. സൂര്യയും എത്തുമെന്നാണ് വിവരം. അതേസമയം ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. സെൽഫി എന്ന പേരിട്ട ചിത്രത്തിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയുമാണ് പ്രധാന കഥാപാത്രങ്ങൾ.