akshai

സൂര്യ നായകനായി എത്തിയ സൂപ്പർഹിറ്റ് തമിഴ് ചിത്രം സൂരരൈ പോട്ര് ഹിന്ദിയിലേക്ക്. അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രം സൂരരൈ പോട്ര്‌യുടെ സംവിധായികയായ സുധ കൊങ്കര തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്. സൂര്യയുടെ 2 ഡി എന്റർടെയ്‌ൻമെന്റ് വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമ്മിക്കുക. ആഭ്യന്തര വിമാന സർവീസായ എയർ ഡെക്കാണിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് സൂരരൈ പോട്ര്. നെടുമാരൻ, രാജാങ്കം എന്നീ കഥാപാത്രങ്ങളായി സൂര്യ എത്തിയ ചിത്രത്തിൽ അപർണ ബാലമുരളി, ഉർവശി, തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.ഒ.ടി.ടി റിലീസായാണ് ചിത്രം റിലീസ് ചെയ് തത്