
ന്യൂഡൽഹി: ലണ്ടനിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടർ മേഘ കായലിനെ (40) സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 79കാരിയായ മാതാവ് ജനുവരി 27ന് മരിച്ചതിനെ തുടർന്ന് വിഷാദത്തിലായിരുന്നു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ഒരു വർഷമായി ലണ്ടനിലെ മിൽട്ടൺ കെയ്‌ൻസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായി ജോലി ചെയ്യുകയായിരുന്നു മേഘ. പിതാവ് ക്യാൻസർ രോഗിയാണ്.
ഞായറാഴ്ച രാവിലെ, പലതവണ വിളിച്ചിട്ടും മുറിയിൽ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന് കണ്ടതോടെ സഹോദര ഭാര്യ മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മേഘയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മേഘയുടെ തുടയിൽ മുറിവുകളുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.