b

അബുദാബി:യു.എ.ഇയ്ക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഹൂതി വിമതർ. അബുദാബി ലക്ഷ്യമാക്കി ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ തകർത്തെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ യു.എ.ഇ സന്ദർശനം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഹൂതികൾ അബുദാബിയെ ലക്ഷ്യമിട്ടു മിസൈൽ ആക്രമണം നടത്തുന്നത്. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നും മിസൈലിന്റെ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ പ്രദേശത്താണ് വീണതെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.