accident

പിതാവിനെതിരെ നരഹത്യക്ക് കേസ്

ഹൈദരാബാദ്: തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ ഒമ്പതാംക്ളാസുകാരൻ ഓടിച്ച എസ്.യു.വി വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി പതിനാലുകാരിയടക്കം നാലു സ്ത്രീകൾക്ക് ദാരുണാന്ത്യം. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേർ ചികിത്സയിലാണ്.

കാറോടിച്ച വിദ്യാർത്ഥിയുടെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടു

ത്തു.

പി.പരിയാദ് (32), പി. സുനിത (30), പി.ലളിത (27), എസ്. ജ്യോതി (14) എന്നിവരാണ് മരിച്ചത്.

പ്രാദേശിക ബിസിനസുകാരനായ രാജേന്ദ്രപ്രസാദിന്റെ മകനായ 16കാരൻ, 14 വയസുള്ള മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം സമീപത്തെ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ കളിക്കാനായി എസ്.യു.വി ഓടിച്ച് പോകുകയായിരുന്നു. പോകുന്ന വഴിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കുടിലുകൾ ഇടിച്ച് തെറിപ്പിച്ച ശേഷം പോസ്റ്റിലിടിച്ച് ഡ്രെയിനേജ് കനാലിലേക്ക് വീണു. വാഹനം ഓടിച്ചയാൾ ഓടിക്കളഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയും സുഹൃത്തുക്കളും പിടിയിലാകുന്നത്. പ്രായപൂർത്തിയാകാത്ത മകൻ കാറ് ഓടിക്കുന്ന വിവരം പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. മുമ്പും 16കാരൻ കാർ അമിതവേഗത്തിലോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.