bus

ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണംവിട്ട് വഴിയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി ആറുപേർ മരിച്ചു.12 പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി 11.30ന് ടാങ്ക് മിൽ ക്രോസ് റോഡിൽ വച്ചായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞ് ഒരു ട്രക്കിലിടിച്ചാണ് നിന്നത്.

അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിൽ മൂന്ന് കാറുകളും നിരവധി ബൈക്കുകളും തകർന്നിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.