roshan

റോഷൻ മാത്യു,​ നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേര ഫെബ്രുവരി 14ന് കോട്ടയത്ത് ആരംഭിക്കും. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം,​ ടിനി ടോം,​ ലെന,​ കവിയൂ‌ർ പൊന്നമ്മ എന്നിവരാണ് മറ്റു താരങ്ങൾ. ഫ്രൈഡ,​ ലോപോയിന്റ് എന്നീ ചിത്രങ്ങൾക്കുശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. നജിം കോയയാണ് തിരക്കഥ ഒരുക്കുന്നത്. ഫ്രൈഡേയുടെ തിരക്കഥാകൃത്തായിരുന്നു നജിം കോയ. വൈക്കം,​ ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ. ലൈൻ ഒഫ് കളേഴ്സിന്റെ ബാനറിൽ എം.സി അരുൺ നിർമ്മിക്കുന്ന ചിത്രത്തിന് അലക്സ് പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. സുനിൽ കാര്യാട്ടുകരയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ. കലാസംവിധാനം എം. ബാവ.