nadal

മെൽബൺ: റാഫേൽ നദാലിന്റെ ചരിത്രനേട്ടത്തിന് അരങ്ങൊരുങ്ങിയ ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിന് ടോസിട്ടത് ഒരു മലയാളി ബാലനാണ്.മെൽബണിൽ താമസിക്കുന്ന കോട്ടയം തിടനാട് സ്വദേശി പേഴുംകാട്ടിൽ റോണി ജോര്‍ജിന്റെയും എറണാകുളം ഇടപ്പള്ളി ചിറയ്ക്കല്‍ മണവാളൻ വീട്ടിൽ സ്മിതയുടെയും മകൻ ജോയൽ റോണി. പതിനൊന്നുകാരനായ ജോയൽ മെൽബണിലെ മിൽപാർക്ക് ടെന്നീസ് ക്ലബിന്റെ കളിക്കാരനാണ്.

2006-ലാണ് റോണിയും കുടുംബവും മെൽബണിലെത്തുന്നത്. അഞ്ചാം വയസുമുതൽ ജോയൽ ടെന്നീസ് പരിശീലനം തുടങ്ങിയതാണ്. ജൂലിയൻ വില്യം ക്രീ ആണ് പരിശീലകൻ. കഴിഞ്ഞ വർഷത്തെ ആസ്ട്രേലിയൻ റാങ്കിംഗ് പ്രകാരം പത്ത് വയസുള്ള കുട്ടികളിൽ വിക്ടോറിയയിലെ ഒന്നാം നമ്പർ താരമായിരുന്നു ജോയൽ.