life-school

തിരുവനന്തപുരം ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പിണറായി സർക്കാർ നിയമിച്ചത് മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ടായിരുന്നുവെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷനംഗമായി ജസ്റ്റിസ് സിറിയക് ജോസഫ് നിയമിക്കുന്നതിനെതിരെ സുഷമാ സ്വരാജും അരുൺ ജെയ്‌റ്റ്‌ലിയും വിയോജനകുറിപ്പെഴുതിയിട്ടും പിണറായി സർക്കാർ അദ്ദേഹത്തെ ലോകായുക്തയായി നിയമിച്ചതിൽ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ജലീലിന്റെ മറുപടി.

നിലവിലെ നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു മാന്യൻ എത്ര നിർബന്ധിച്ചിട്ടും പദവി ഏറ്റെടുക്കാൻ തയ്യാറാകാതെ തന്റെ വിസമ്മതം അറിയിച്ചു. പിന്നെ ശേഷിച്ചയാളെ നിയമിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ സർക്കാരിന് മുന്നിൽ ഇല്ലായിരുന്നുവെന്നു് ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു. ഇനി അതും പറഞ്ഞ് ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് ആരും കയറേണ്ടെന്നും അദ്ദേഹം പറയുന്നു.

കെ.ടി. ജലീലിന്റെ ഫേ‌സ്‌ബുക്ക് പോസ്റ്റ്

.

ലോകായുക്ത നിയമനം നടന്നത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തല്ലേ എന്ന് ചോദിക്കുന്നവരോട്.

അന്ന് നിലവിലെ നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു മാന്യൻ എത്ര നിർബന്‌ധിച്ചിട്ടും പദവി ഏറ്റെടുക്കാൻ തയ്യാറാകാതെ തന്റെ വിസമ്മതം അറിയിച്ചു. പിന്നെ ശേഷിച്ചയാളെ നിയമിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ സർക്കാരിന് മുന്നിൽ ഇല്ലായിരുന്നു.

ഇനി അതും പറഞ്ഞ് ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചത്ത് ആരും കയറണ്ട.