bengal

കൊൽക്കത്ത: പശ്ചിമബംഗാൾ ജനാധിപത്യത്തിനുള്ള ഗ്യാസ് ചേംബറാണെന്ന് പ്രസ്താവിച്ചതിന് പിന്നാലെ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് മുഖ്യമന്ത്രി മമതാ ബാനർജി. 'എന്നെയും സംസ്ഥാന സർക്കാരിനെയും വിമർശിക്കാൻ എന്തെങ്കിലും കാരണത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹം. ചിലപ്പോൾ ഭരണഘടനാ വിരുദ്ധവും ധാർമികതയ്ക്ക് നിരക്കാത്തതുമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.

ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിനെ കരാർ തൊഴിലാളികളെ പോലെയാണ് അദ്ദേഹം കാണുന്നത്. അതുകൊണ്ടാണ് ഞാൻ ട്വിറ്ററിൽ അദ്ദേഹത്തെ ബ്ലോക്ക് ചെയ്യാൻ തീരുമാനിച്ചത്. " -മമത പറഞ്ഞു.

ഗവർണറെ മാറ്റണമെന്ന് പ്രധാനമന്ത്രിയോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും മമത കൂട്ടിച്ചേർത്തു. 2019ൽ ഗവർണറായി ചുമതലയേറ്റ ധൻകറും ബംഗാൾ സർക്കാരും തമ്മിൽ വാക്ക്‌പോര് തുടരുകയാണ്.