
ദോഹ: ഖത്തറിൽ അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികൾക്ക് ഞായറഴ്ച മുതൽ കൊവിഡ് വാക്സിൻ നൽകി തുടങ്ങി.
ഫൈസറാണ് നൽകുന്നത്. കുട്ടികളെ വാക്സിൻ എടുക്കാൻ നിർബന്ധിക്കില്ലെന്നും സ്വമേധയാ മുന്നോട്ടുവരുന്ന രക്ഷിതാക്കൾക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. ആദ്യ ഡോസ് നൽകി മൂന്നാഴ്ച പിന്നിട്ട ശേഷമാണ് രണ്ടാം ഡോസ് നൽകുക. മുതിർന്നവർക്ക് നൽകുന്ന വാക്സിന്റെ മൂന്നിലൊന്ന് അളവ് മാത്രമേ കുട്ടികൾക്ക് നൽകാവൂ. വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി 40277077 എന്ന പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ ഹോട്ട്ലൈൻ നമ്പറിലേക്ക് രക്ഷിതാക്കൾക്ക് വിളിച്ച് ബുക്ക് ചെയ്യാം. ബുക്ക് ചെയ്യാതെയും ഹെൽത്ത് സെന്ററുകളിൽ കുട്ടികൾക്ക് വാക്സിൻ ലഭിക്കും.