
വാഷിംഗ്ടൺ: 2019ലെ മിസ് അമേരിക്ക വിജയിയും അഭിഭാഷകയും ഫാഷൻ ബ്ലോഗറുമായ ചെസ്ലി ക്രിസ്റ്റ് (30) കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് സംഭവം നടന്നത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ പറയാൻ സാധിക്കൂ എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്നാണ് ക്രിസ്റ്റ് താഴെ വീണത്. ഇവിടെയാണ് അവർ താമസിച്ചിരുന്നതും.