photo

പാലോട്: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുകയും അശ്ളീല ദൃശ്യങ്ങൾ ഫോണിൽ കൂടി കാണിക്കുകയും ചെയ്തയാളിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല കുണ്ടാളം കുഴി ലക്ഷംവീട് കോളനിയിൽ പ്രേംകുമാറിനെയാണ് (59) അറസ്റ്റ് ചെയ്തത്. ഇയാളുടെ പെരുമാറ്റത്തെക്കുറിച്ച് കുട്ടികൾ മാതാപിതാക്കളോട് പറയുകയും ഇവർ പൊലീസ് സ്റ്റേഷനിൽ അറിയിച്ച പ്രകാരം പൊലീസ് വീട്ടിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുട‌ർന്ന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പാലോട് പൊലീസ് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ മേൽനോട്ടത്തിൽ ഗ്രേഡ് എസ്.ഐ ഉദയകുമാർ, എസ്.സി.പി.ഒമാരായ ഗീത, സുജു കുമാർ, അരുൺ, വിനീത്, രഞ്ജു, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.