pradeep

തിരുവനന്തപുരം: കൂനൂരിൽ ഹെലികോപ്‌റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ.പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്‌മിയ്‌ക്ക് നിയമനമായി. തൃശൂർ താലൂക്ക് ഓഫീസിൽ ക്ളറിക്കൽ തസ്‌തികയിലാണ് എംകോം ബിരുദധാരിണിയായ ശ്രീലക്ഷ്‌മിയ്‌ക്ക് നിയമനം നൽകിയത്. സൈനികക്ഷേമ വകുപ്പിന്റെ ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയതായി റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു.

ജില്ലാ കളക്‌റുടെ നിയമന ഉത്തരവ് ലഭിക്കുന്നതോടെ ശ്രീലക്ഷ്‌മിയ്‌ക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാം. അപകടമുണ്ടായി ഒരാഴ്‌ചയ്‌ക്കകം തന്നെ പ്രദീപിന്റെ ഭാര്യയ്‌ക്ക് ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. തൃശൂർ പുത്തൂരിലെ വീട്ടിലെത്തി വീട്ടിലെത്തി ഇതിന്റെ ഉത്തരവ് മന്ത്രി ശ്രീലക്ഷ്‌മിയ്‌ക്ക് നൽകിയിരുന്നു.

യുദ്ധത്തിലോ യുദ്ധസമാന സാഹചര്യത്തിലോ മരണമടഞ്ഞ സൈനികരുടെ ആശ്രിതർക്കാണ് സാധാരണ ജോലി നൽകാറെങ്കിലും കൂനൂർ അപകടത്തിന്റെതിൽ പ്രത്യേക പരിഗണനയോടെയാണ് സർക്കാർ ജോലി നൽകിയത്.