
മാനസികസമ്മർദ്ദം 30 വയസ് മുതൽ ഹൃദയാഘാതം, രക്തസമ്മർദ്ദം എന്നിവയുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.ജീവിത സാഹചര്യം മാറുന്നതനുസരിച്ച് പൂർണമായും സമ്മർദ്ദം ഒഴിവാക്കിയ ജീവിതം സാദ്ധ്യമല്ലതാനും. ചെറിയ തോതിൽ സമ്മർദ്ദം ജോലിയിലെ പ്രകടനം മെച്ചപ്പെടുത്താനും അവസരമൊരുക്കും. സമ്മർദ്ദങ്ങളെ കാഠിന്യം കുറച്ച് കാണാനും അമിതമല്ലാത്ത സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടാനും ശീലിക്കുന്നത് ഗുണം ചെയ്യും.
കൃത്യമായ സമക്രമീകരണമുള്ളതും സമീകൃതവുമായ ഭക്ഷണം ,ചിട്ടയായ വ്യായാമം, ദിവസം ആറ് മണിക്കൂറിൽ കുറയാത്ത വ്യായാമം, റിലാക്സേഷൻ വ്യായാമം , ധ്യാനം, യോഗ, സംഗീതം, വന സൗഹൃദക്കൂട്ടായ്മകൾ എന്നിവയും സമ്മർദ്ദം അകന്ന് ആരോഗ്യജീവിതം സാദ്ധ്യമാക്കും.നിവർന്നിരുന്ന് ഒരു കൈ വയറിലും മറ്റേ കൈ നെഞ്ചിലും വയ്ക്കുക. കണ്ണടച്ച് ശ്വാസം സാവധാനം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തേക്ക് വിടുക. അഞ്ച് മിനിട്ട് ഇത് ചെയ്യുക. സമ്മർദ്ദത്തിൽ നിന്ന് ഓഴിവാകാൻ എഴുന്നേറ്റ് അൽപ്പനേരം നടക്കുക. ടെൻഷൻ ഫ്രീയാകാൻ നടത്തം സഹായിക്കും.