
പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ പനാജിയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന, ഗോവ മുൻ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറിന് പിന്തുണയുമായി ശിവസേന. പനാജിയിലെ സ്ഥാനാർത്ഥി ശൈലേന്ദ്ര വെലിങ്കറിനെ ശിവസേന പിൻവലിച്ചു. പിതാവിന്റെ മണ്ഡലമായ പനാജിയിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ബി.ജെ.പിയിൽ നിന്ന് രാജിവച്ച ഉത്പലിനെ പിന്തുണയ്ക്കുമെന്ന് ശിവസേന നേരത്തെ അറിയിച്ചിരുന്നു.