lucknow-super-giants

ലക്നൗ : ഐ.പി.എല്ലിലെ പുതിയ ടീമായ ലക്നൗ സൂപ്പർ ജയന്റ്സ് തങ്ങളുടെ ലോഗോ പുറത്തിറക്കി. ഈ മാസം നടക്കുന്ന താരലേലത്തിന് മുന്നോടിയായാണ് ലോഗോ പുറത്തിറക്കിയത്. ആർ.പി സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ളതാണ് പുതിയ ടീം. 17 കോടി മുടക്കി കെ.എൽ രാഹുലിനെ നായകനായി ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയിട്ടുണ്ട്. മാർക്കസ് സ്റ്റോയ്നിസ്(9.2 കോടി),രവി ബിഷ്ണോയ് (4 കോടി) എന്നിവരെയും താരലേലത്തിന് മുന്നേ ലക്നൗ ടീം സ്വന്തമാക്കിയിട്ടുണ്ട്. ഗൗതം ഗംഭീറാണ് ടീം മെന്റർ.