
കോഴിക്കോട്: ലോകത്തെ മുൻനിര റീട്ടെയിൽ ജുവലറി ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് യു.എ.ഇയിൽ ആറ് പുതിയ ഷോറൂമുകൾ ഒറ്റദിവസം തുറന്നു. മൂന്നെണ്ണം ദുബായ് ഗോൾഡ് സൂക്ക് എക്‌സ്‌റ്റൻഷൻ പ്രൊജക്‌ടിലും ഒന്ന് സിറ്റി സെന്റർ അൽസാഹിയയിലും ഒന്ന് ഷാർജയിലെ ലുലു മുവൈലയിലും ഒന്ന് ജബൽ അലിയിലെ ക്രൗൺ മാളിലുമാണ്.
ദുബായ് ഗോൾഡ് സൂക്ക് എക്‌സ്‌റ്റൻഷൻ പ്രൊജക്‌ടിലെ ഷോറൂമുകൾ ഇത്ര ദുബായ് സി.ഇ.ഒ ഇസ്സാം ഗലദാരി, ഡി.ഇ.ഡി ബിസിനസ് രജിസ്ട്രേഷൻ ഡയറക്‌ടർ ഇൻ ബി.ആർ.എൽ വലീദ് അബ്ദുൽ മാലിക് എന്നിവർ ഉദ്ഘാടനം ചെയ്‌തു. ഷാർജ ലുലു മുവൈലയിലെ ഷോറൂം മലബാർ ഗ്രൂപ്പ് സീനിയർ ഡയറക്‌ടർ സി. മായിൻകുട്ടി ഉദ്ഘാടനം ചെയ്‌തു. ഷാർജ സിറ്റി സെന്റർ അൽസാഹിയ ഷോറൂമിന്റെ ഉദ്ഘാടനം സിറ്റി സെന്റർ അൽസാഹിയ സീനിയർ മാൾ മാനേജർ മുഹമ്മദ് അൽ റയിസ് നിർവഹിച്ചു. ജബൽ അലി ക്രൗൺ മാളിലെ ഷോറൂം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്‌തു.