
നാഗർകോവിൽ: നാഗർകോവിലിൽ 65 കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇടലക്കുടി സ്വദേശി സുബൈർ ആലത്തിന്റെ മകൻ കഫീൽ ആലമാണ് (23) അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടാറിൽ വീട്ടിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പ്രതിയുടെ കൈവശം നിന്ന് പുകയില വിറ്റ പണം 25000 രൂപയും പിടിച്ചെടുത്തു. കോട്ടാർ പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു.