പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്ചകളുടെ പത്താം ഭാഗമാണ് ഇന്നത്തെ എപ്പിസോഡിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ക്രൂഗർ നാഷണൽ പാർക്കിലേക്കാണ് ഇന്നത്തെ യാത്ര. ഇതിന്റെ വിസ്തീർണ്ണം 20,000 ച.കി.മീറ്ററാണ്. വടക്ക് നിന്ന് തെക്ക് വരെ 350 കിലോമീറ്ററും കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 60 കിലോമീറ്ററും പാർക്ക് വ്യാപിച്ചുകിടക്കുന്നു.വന്യ ജീവികളുടെ പറുദീസയായ ക്രൂഗർ നാഷണൽ പാർക്കിലെ മനോഹര കാഴ്ചകൾ.