tax

ദുബായ്:രാജ്യത്ത് 2023 ജൂൺ ഒന്ന് മുതല്‍ ബിസിനസ് ലാഭത്തിന് മുകളിൽ 9% കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു.എ.ഇ ധനമന്ത്രാലയം അറിയിച്ചു. 2023 ജൂൺ ഒന്നിനോ അതിനുശേഷമോ ആരംഭിക്കുന്ന ആദ്യ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ കോർപ്പറേറ്റ് നികുതി ബിസിനസുകൾക്ക് ബാധകമാകും. 375,000 ദിർഹം വരെയുള്ള ലാഭത്തിനും വ്യക്തിഗത വരുമാനത്തിനും നികുതി ബാധകമാകില്ല.എസ്റ്റേറ്റിൽ നിന്നോ മറ്റ് നിക്ഷേപങ്ങളിൽ നിന്നോ വ്യക്തിഗത ആദായനികുതിയും മറ്റും ഏർപ്പെടുത്താന്‍ പദ്ധതിയില്ലെന്നും മന്ത്രാലയം അറിയിച്ചു.