
തിരുവനന്തപുരം : കൊല്ലത്ത് ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്ത വിസ്മയ കേസിൽ പ്രതി കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ള മൊഴി നൽകി. ഈ കുറിപ്പ് താൻ പൊലീസിന് കൈമാറിയെന്നും കോടതിയിൽ സദാശിവൻ പിള്ള പറഞ്ഞു. ഇതോടെയാണ് സദാശിവൻ പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിച്ചു. നേരത്തെ പൊലീസിനു നൽകിയ മൊഴിയിലും മാദ്ധ്യമങ്ങൾക്കു മുന്നിലും ആത്മഹത്യാ കുറിപ്പിനെ പറ്റി സദാശിവൻ പിള്ള പറഞ്ഞിരുന്നില്ല.
ശബ്ദം കേട്ടെത്തിയപ്പോൾ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നാണ് സദാശിവൻ പിള്ള പറഞ്ഞിരുന്നത്. എന്നാലിപ്പോൾ ആത്മഹത്യാകുറിപ്പ് പൊലീസിന് കൈമാറിയെന്നാണ് മൊഴി നൽകിയത്.