stock

കൊച്ചി: തുടർച്ചയായ ഇടിവിന് വിരാമമിട്ട് ഇന്ത്യൻ ഓഹരികൾ ഇന്നലെ വൻ നേട്ടം കൊയ്‌തു. സെൻസെക്‌സ് 813 പോയിന്റുയർന്ന് 58,014ലും നിഫ്‌റ്റി 237 പോയിന്റ് മുന്നേറി 17,339ലുമാണ് വ്യാപാരാന്ത്യമുള്ളത്. കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യ ശക്തമായി തിരിച്ചുകയറുകയാണെന്നും നടപ്പുവർഷവും വരുംവർഷങ്ങളിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം നിലനിറുത്തുമെന്നും സൂചിപ്പിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ടാണ് നിക്ഷേപകർക്ക് ഊർജമായത്. സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം 3.33 ലക്ഷം കോടി രൂപ വർദ്ധിച്ച് 264.41 ലക്ഷം കോടി രൂപയായി.