kk

താഴെ മേൽക്കൂര വച്ച് ഒരു വീട് പണിതാലോ?​ അങ്ങനെ ഒരു വീട് ഉണ്ടാകുമോ? സംശയമില്ല, അങ്ങനൊന്നുണ്ട്. ഓസ്ട്രിയൻ സ്വദേശിയായ ഫ്രിറ്റ്‌സ് ഷാളാണ് ലോകത്തെ കീഴ്‌മേൽ മറിച്ച കൊവിഡിന്റെ കാലത്ത് തലതിരിഞ്ഞ ഒരു വീടുമായി എത്തിയത്. വീടിപ്പോൾ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയമാവുകയാണ്.

കൊളംബിയയുടെ തലസ്ഥാനമായ ബോഗോട്ടയിൽ നിന്നും 70 കിലോമീറ്റർ മാറി ഗ്വാട്ടെവിറ്റയിലാണ് ഷാളിന്റെ തലതിരിഞ്ഞ വീട്. വീടിന്റെ മുൻവശത്ത് മാത്രമല്ല, ഇന്റീരിയറും രൂപകൽപ്പന ചെയ്തിരിക്കുന്നത് തലതിരിഞ്ഞാണ്. . തറയിൽ നടക്കുന്നതിനുപകരം, നിങ്ങൾക്ക് സീലിംഗിൽ നടക്കാം. വീട്ടിലെ ഫർണിച്ചറുകളുടെ സ്ഥാനം തലകീഴായി നിൽക്കുന്നു. അതായത്, സീലിംഗിലൂടെ നടക്കുമ്പോൾ സോഫയും കിടക്കയും കസേരയും ഉൾപ്പെടെയുള്ള ഫർണിച്ചറുകളുടെ സ്ഥാനം നമ്മുടെ തലയ്ക്ക് മുകളിലായിരിക്കും.


ഫ്രിറ്റ്സ് ഷാൾ ഒരു മികച്ച ഡിസൈനറാണ്. ആസ്ട്രിയക്കാരനായ ഇദ്ദേഹം 22 വർഷത്തോളമായി കുടുംബസമേതം കൊളംബിയയിലാണ് താമസം. ഷാൽ സ്വദേശമായ ആസ്ട്രിയയിലേക്ക് നടത്തിയ ഒരു യാത്രയാണ് ഈ തലതിരിഞ്ഞ വീടിന്റെ ആശയത്തിന് കാരണമായത്. 2015-ൽ തന്റെ പേരക്കുട്ടികളോടൊപ്പം ഓസ്ട്രിയയിലേക്കുള്ള ഒരു യാത്രയ്ക്കിടെ, തലകീഴായി കിടക്കുന്ന വീട് കണ്ട അദ്ദേഹം അത് പോലൊന്ന് നിർമ്മിക്കാൻ ശ്രമിക്കുകയായിരുന്നു. തലയെടുപ്പുള്ള ഒരു വീട് പണിയുക എന്ന ആശയം താൻ മുന്നോട്ട് വച്ചപ്പോൾ ആരും വിശ്വസിച്ചില്ലെന്നും തനിക്ക് ഭ്രാന്താണോ എന്ന് പോലും സംശയിച്ചെന്നും ഷാൽ പറഞ്ഞു.

kk

മേൽക്കൂര നിലത്ത് ചേർന്ന് നിൽക്കുന്ന വീട്ടീലേക്ക് കയറുമ്പോൾ മുതൽ വിസ്മയക്കാഴ്ചകളാണ്. ഡൈനിംഗ് ടേബിൾ, ക്ലോസറ്റ്, ബാത്‌ടബ്, ചുമരിലെ ചിത്രങ്ങൾ, വാൾ പെയിന്റിംഗ്, കട്ടിൽ, ടിവി യൂണിറ്റ് തുടങ്ങി സർവ്വ ഗൃഹോപകരണങ്ങളും സീലിംഗിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന നിലയിലാണ്

ഈ വീടിന്റെ മുന്നിൽ നിന്ന് സെൽഫി എടുക്കാനുള്ള മത്സരമാണിപ്പോൾ സന്ദർശകർക്കിടയിൽ. കൊവിഡ് സൃഷ്ടിച്ച മാനസിക പിരിമുറുക്കങ്ങൾക്കിടയിൽ തലകീഴായ വീട് രസകരമായ അനുഭവമായിരുന്നുവെന്ന് സന്ദർശകർ അഭിപ്രായപ്പെട്ടു. സന്ദർശകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇവർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഷാൾ പറഞ്ഞു. തലകീഴായി നടക്കുന്നതിന്റെയും തലകീഴായി അഭ്യാസ പ്രകടനങ്ങളുടേയും രസകരമായ ചിത്രങ്ങളോടൊപ്പം ഷാളിന്റെ ‘തലകീഴായ’ വീട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

kk

യൂറോപ്യൻ വാസ്തുശില്പിയായ ഡാനിയൽ സപിവെസ്‌കി 2007-ലാണ് ആദ്യത്തെ തലകീഴായ വീട് നിർമ്മിച്ചത്. പോളണ്ടിലെ സിംബാർക്കിലായിരുന്നു അത്. പിന്നീട്, ഓസ്ട്രിയയും റഷ്യയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും സമാനമായ വീടുകൾ നിർമ്മിച്ചു.