
കൊച്ചി: ജനുവരിയിൽ ജി.എസ്.ടി സമാഹരണം 1.38 ലക്ഷം കോടി രൂപ കടന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. 2021 ജനുവരിയേക്കാൾ 15 ശതമാനവും 2020 ജനുവരിയേക്കാൾ 25 ശതമാനവും വളർച്ചയോടെ 1,38,394 കോടി രൂപയാണ് കഴിഞ്ഞമാസം ലഭിച്ചത്.
ഇതിൽ 24,674 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 32,016 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 72,030 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. 9,674 കോടി രൂപ സെസ് ഇനത്തിലും ലഭിച്ചു. 1.29 ലക്ഷം കോടി രൂപയായിരുന്നു ഡിസംബറിലെ ജി.എസ്.ടി കളക്ഷൻ.
₹1.39 ലക്ഷം കോടി
കഴിഞ്ഞ ഏപ്രിലിൽ സമാഹരിച്ച 1.39 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയർന്ന പ്രതിമാസ ജി.എസ്.ടി സമാഹരണം.
4
തുടർച്ചയായ നാലാംമാസമാണ് ജി.എസ്.ടി സമാഹരണം 1.30 ലക്ഷം കോടി രൂപ കവിയുന്നത്. വരുമാനം ഒരുലക്ഷം കോടി രൂപ കടക്കുന്നത് തുടർച്ചയായ ഏഴാംമാസവും.
14%
ഡിസംബറിൽ 6.7 കോടി ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യപ്പെട്ടിരുന്നു. 2021 നവംബറിലെ 5.8 കോടിയേക്കാൾ 14 ശതമാനം അധികമാണ്. കഴിഞ്ഞമാസം ജി.എസ്.ടി സമാഹരണം ഉയരാൻ ഇതു സഹായിച്ചു.