covid

മലപ്പുറം: ജില്ലയിൽ 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു. തിങ്കളാഴ്ച മുതൽ കോട്ടക്കൽ കുടുംബരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി മലപ്പുറം, നിലമ്പൂർ ജില്ലാ ആശുപത്രി, എടവണ്ണ സാമൂഹ്യ ആരോഗ്യകേന്ദ്രം, ചുങ്കത്തറ സാമൂഹ്യ ആരോഗ്യകേന്ദ്രം, മഞ്ചേരി ജനറൽ ആശുപത്രി, അരീക്കോട് താലൂക് ആശുപത്രി, കൊണ്ടോട്ടി താലൂക് ആശുപത്രി, കുറ്റിപ്പുറം താലൂക്ക് ആശുപത്രി, മങ്കട സാമൂഹ്യ ആരോഗ്യകേന്ദ്രം, മാറഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മേലാറ്റൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം, നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം, തിരൂരങ്ങാടി താലൂക് ആശുപത്രി, ഒമാനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം, പൊന്നാനി താലൂക് ആശുപത്രി, താനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം, വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം, തിരൂർ ജില്ലാ ആശുപത്രി, വെട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രം, വണ്ടൂർ താലൂക് ആശുപത്രി, കാളികാവ് സാമൂഹ്യ കേന്ദ്രം എന്നീ സ്ഥലങ്ങളിൽ വച്ച് കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ നൽകി തുടങ്ങും.

വാക്സിനേഷന് വേണ്ടി കോവിൻ പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും, എന്നാലും മുൻകൂട്ടി രജിസ്റ്റർ ചെയ്തു വരിക ആയിരിക്കും കൂടുതൽ സൗകര്യപ്രദം എന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ തിങ്കൾ, ചൊവ്വ, വെള്ളി ശനി എന്നീ ദിവസങ്ങളിൽ ആയിരിക്കും കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുക. ഈ ദിവസങ്ങളിൽ 15 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾ രക്ഷിതാക്കളോടൊപ്പം കുത്തിവെപ്പിന് വരണമെന്നും ഡി.എം.ഒ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ കുത്തിവെപ്പിനുള്ള സൗകര്യം ഒരുക്കുമെന്നും ഡി.എം.ഒ അറിയിച്ചു.