
മലപ്പുറം: ജില്ലയിൽ വെള്ളിയാഴ്ച 138 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 3.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 3,555 സാമ്പിളുകൾ പരിശോധന നടത്തിയതിൽ 134 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ 54,88,795 ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിൽ 31,29,625 പേർക്ക് ഒന്നാം ഡോസും 23,59,170 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.